THRISSUR

പഴിച്ചിയിൽ കുളം അഞ്ചിന് നാടിന് സമർപ്പിക്കും

ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ നവീകരിച്ച ചെറുതാഴം പഞ്ചായത്തിലെ പഴിച്ചിയിൽ കുളം ഫെബ്രുവരി അഞ്ചിന് നാടിന് സമർപ്പിക്കും. രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്യും. ചെറുതാഴം പഞ്ചായത്ത് പ്രസിഡണ്ട് എം ശ്രീധരൻ അധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 40 ലക്ഷം രൂപയും ചെറുതാഴം പഞ്ചായത്തിന്റെ അഞ്ച് ലക്ഷം രൂപയും ഉപയോഗിച്ചാണ് കുളം നവീകരിച്ചത്. കുളത്തിലേക്കുള്ള നടപ്പാതയും നവീകരിച്ചു. 20 മീറ്റർ നീളവും 13.4 മീറ്റർ വീതിയിലുമുള്ള കുളത്തിന്റെ അരികുകളും കെട്ടി ഭംഗിയാക്കി.  കുടിവെള്ളത്തിനും കാർഷികാവശ്യങ്ങൾക്കും ഉപയുക്തമാകുന്ന തരത്തിലാണ് പദ്ധതി ആവിഷക്കരിച്ചത്.

Related Articles

Back to top button
Close