Kottayam

വേളൂർ സർക്കാർ എൽ.പി. സ്‌കൂൾ വർണ്ണക്കൂടാരം ഉദ്ഘാടനം നാളെ (ഒക്ടോബർ 7)

കോട്ടയം: വേളൂർ സർക്കാർ എൽ.പി. സ്‌കൂളിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമിച്ച മാതൃകാ പ്രീ-പ്രൈമറി സ്‌കൂൾ വർണ്ണക്കൂടാരത്തിന്റെ ഉദ്ഘാടനം നാളെ (ശനിയാഴ്ച, ഒക്ടോബർ 7) നടക്കും. രാവിലെ 11ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിർവഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തും. സമഗ്രശിക്ഷാ കേരള പദ്ധതിയിലൂടെ 10 ലക്ഷം രൂപ ചെലവഴിച്ചാണ് വർണ്ണക്കൂടാരം നിർമിച്ചത്.

കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, സ്ഥിരംസമിതി അധ്യക്ഷരായ കെ. ശങ്കരൻ, ബിന്ദു സന്തോഷ്‌കുമാർ, സിന്ധു ജയകുമാർ, ജോസ് പള്ളിക്കുന്നേൽ, പി.ആർ. സോന, നഗരസഭാംഗം സി.ജി. രഞ്ജിത്ത്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ, എസ്.എസ്.കെ്. ജില്ലാ പ്രോഗ്രാം കോ- ഓർഡിനേറ്റർ കെ.ജെ. പ്രസാദ്,  എസ്. എസ്.കെ. ജില്ലാ പ്രോഗ്രാം ഓഫീസർ ആശാ ജോർജ്, ഹെഡ് മാസ്റ്റർ ശ്രീജിത്ത് എ. കൃഷ്ണൻ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close