Kannur

കണ്ണൂര്‍ അറിയിപ്പുകള്‍

താല്‍ക്കാലിക നിയമനം

അഴീക്കല്‍  ഗവ.റീജിയണല്‍ ഫിഷറീസ് ടെക്നിക്കല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ (ജൂനിയര്‍) ഫിസിക്സ് തസ്തികയിലുള്ള ഒഴിവിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു.  ഫിസിക്സില്‍ മാസ്റ്റര്‍ ബിരുദം, ബി എഡ്, സെറ്റ് എന്നിവയാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം  ജനുവരി മൂന്നിന് രാവിലെ 10 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ ഹാജരാവുക.  

സൗജന്യ പരിശീലനം; സീറ്റ് ഒഴിവ്

ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ ചൊക്ലിയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തില്‍ തുടങ്ങുന്ന സൗജന്യ പി എസ് സി പരീക്ഷാ  പരിശീലനത്തിന്  ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോട്ടോ, ആധാര്‍ കാര്‍ഡ്, എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പി സഹിതം ഡിസംബര്‍ 31നകം നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 9656048978, 9656307760.

താലൂക്ക് വികസന സമിതി യോഗം

കണ്ണൂര്‍ താലൂക്ക് വികസന സമിതി യോഗം ജനുവരി ആറിന് രാവിലെ 11 മണിക്ക് കണ്ണൂര്‍ താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

വനിതകള്‍ക്കായി സാഹിത്യ കളരി

ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ വനിതകള്‍ക്കായി സഘടിപ്പിക്കുന്ന സാഹിത്യ കളരിയിലേക്ക് 18നും 60നും ഇടയില്‍ പ്രായമുള്ള സാഹിത്യ മേഖലയില്‍ പ്രാവീണ്യമുള്ള വനിതകളില്‍ നിന്നും സൃഷ്ടികള്‍ സഹിതം അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജനുവരി 15നകം കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ ലഭിക്കണം. വിലാസം കുടുംബശ്രീ ജില്ലാമിഷന്‍, ബി എസ് എന്‍ എല്‍ ഭവന്‍, മൂന്നാം നില, സൗത്ത് ബസാര്‍, കണ്ണൂര്‍-2. ഫോണ്‍: 0497 2702080.

അപേക്ഷ ക്ഷണിച്ചു

ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ കീഴില്‍ പത്തനംതിട്ടയിലെ കോന്നിയിലുള്ള കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡവലപ്മെന്റിന്റെ  കോളേജ് ഓഫ് ഇന്‍ഡിജിനസ് ഫുഡ് ടെക്നോളജിയില്‍ പ്രിന്‍സിപ്പല്‍, ഫുഡ് പ്രോസസിങ് ട്രെയിനിങ് സെന്ററില്‍ ട്രെയിനിങ് കോ ഓര്‍ഡിനേറ്റര്‍ എന്നീ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു.
പ്രിന്‍സിപ്പല്‍ തസ്തികയിലേക്ക് ഫുഡ് ടെക്നോളജി/ ഫുഡ് ടെക്നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും പി എച്ച് ഡിയും 15 വര്‍ഷത്തില്‍ കുറയാത്ത അധ്യാപന പരിചയവുമാണ് യോഗ്യത.
ഫുഡ് ടെക്നോളജി/ ഫുഡ് ടെക്നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് വിഷയത്തില്‍ ഒന്നാം ക്ലാസ്    / ഉയര്‍ന്ന സെക്കന്റ് ക്ലാസ് ബിരുദാനന്തര ബിരുദവും മോഡേണ്‍ ഫുഡ് പ്രോസസിങ് രംഗത്ത് രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവുമാണ് ട്രെയിനിങ് കോ ഓര്‍ഡിനേറ്ററുടെ യോഗ്യത.  സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ച പ്രവൃത്തിപരിചയമുള്ളവരെയും പരിഗണിക്കും.  ജനുവരി 23 വരെ അപേക്ഷ സ്വീകരിക്കും.  വിശദവിവരങ്ങള്‍ക്ക് www.supplycokerala.comwww.cfrdkerala.in എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക.  ഫോണ്‍: 0468 2961144.

ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചു

ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ലബോറട്ടറി ടെക്നീഷ്യന്‍ ഗ്രേഡ് 2 (714/22) തസ്തികയിലേക്ക് ജൂണ്‍ 12ന് നടത്തിയ ഒ എം ആര്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍  തയ്യാറാക്കിയ ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.

പി എം എസ് എസ്; അപേക്ഷ സമര്‍പ്പിക്കാം

വിമുക്തഭടന്‍മാരുടെ പ്രൊഫഷണല്‍ കോഴ്സിന് പഠിക്കുന്ന കുട്ടികള്‍ക്ക് കേന്ദ്രീയ സൈനിക ബോര്‍ഡ് മുഖേന നല്‍കുന്ന  പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പ് പദ്ധതിയ്ക്ക്  അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള വെബ്സൈറ്റ് ജനുവരി ഒന്നു മുതല്‍ അഞ്ച് വരെ തുറന്നുനല്‍കുമെന്ന് കേന്ദ്രീയ സൈനിക ബോര്‍ഡ് അറിയിച്ചു. യോഗ്യരായവര്‍ ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.  ഫോണ്‍: 0497 2700069.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ന്യൂട്രീഷന്‍ ക്ലിനിക്കുകളില്‍ സേവനം നല്‍കാനായി ന്യൂട്രീഷനിസ്റ്റുകളുടെ ജില്ലാതല പാനല്‍ രൂപീകരിക്കുന്നതിന്  ജനുവരി ഒമ്പതിന് രാവിലെ 11 മണിക്ക് ജില്ലാ വനിത ശിശുവികസന ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.  എം എസ് സി ന്യൂട്രീഷന്‍/ ഫുഡ് സയന്‍സ്/ ഫുഡ് ആന്റ് ന്യൂട്രീഷന്‍ ക്ലിനിക്ക്/ ന്യൂട്രീഷന്‍ ആണ് യോഗ്യത. ഹോസ്പിറ്റല്‍ എക്സ്പീരിയന്‍സ്/ ഡയറ്റ് കൗണ്‍സിലിങ്/ ന്യൂട്രീഷണല്‍ അസസ്മെന്റ്/ പ്രെഗ്‌നന്‍സി കൗണസിലിങ്/ ലാക്ടേഷന്‍ കൗണസിലിങ്/ തെറാപ്പിക്ക് ഡയറ്റിങ് എന്നിവയില്‍ ആറ് മാസത്തില്‍ കുറയാതെയുള്ള പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ അനുബന്ധ രേഖകള്‍ സഹിതം ഹാജരാകണം.  ഫോണ്‍: 0497 2700707.

ഇറച്ചിക്കോഴി വളര്‍ത്തല്‍ പരിശീലനം

കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ജനുവരി എട്ട്, ഒമ്പത് തീയതികളില്‍  ഇറച്ചിക്കോഴി വളര്‍ത്തല്‍ വിഷയത്തില്‍ പരിശീലനം നല്‍കുന്നു.  താല്‍പര്യമുള്ള കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളിലെ കര്‍ഷകര്‍ ജനുവരി ആറിനകം പരിശീലന കേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.  ഫോണ്‍: 04972 763473.

ടെണ്ടര്‍

പഴയങ്ങാടി താലൂക്ക് ആശുപത്രിയിലെ ഒ പി, ഐ പി ബ്ലോക്കുകള്‍, ഓഫീസ്, ഡയാലിസിസ് യൂണിറ്റ്, ഫാര്‍മസി, പബ്ലിക് ഹെല്‍ത്ത് ബ്ലോക്ക് എന്നിവ പെയിന്റ് ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ജനുവരി ഒന്നിന് പകല്‍ 12 മണി വരെ ടെണ്ടര്‍ സ്വീകരിക്കും.  

പുനര്‍ലേലം

കെ എ പി നാലാം ബറ്റാലിയന്‍ അധീനതയിലുള്ള ഭൂമിയില്‍ അപകടകരമായ രീതിയിലുള്ളതും കടപുഴകി വീണതുമായ മരങ്ങള്‍ ജനുവരി നാലിന് രാവിലെ 11 മണിക്ക് കെ എ പി നാലാം ബറ്റാലിയന്‍ ആസ്ഥാനത്ത് ലേലം ചെയ്യും.  ഫോണ്‍: 0497 2781316.

ക്വട്ടേഷന്‍

പെരിങ്ങോം ഗവ.കോളേജിലെ വിവിധ ബോര്‍വെല്‍ മോട്ടോറിലേക്ക് ആവശ്യമുള്ള അനുബന്ധ ഉപകരണങ്ങള്‍ സജ്ജീകരിക്കുന്നതിനും സ്ഥാപിക്കുന്നതിനും ക്വട്ടേഷന്‍ ക്ഷണിച്ചു.  ജനുവരി ഒമ്പതിന് രാവിലെ 11 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.    ഫോണ്‍: 04985 295440.  

ലേലം

കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഫാമില്‍ വളര്‍ത്തുന്ന ആറ് മുട്ടനാടുകളെ ജനുവരി 10ന് രാവിലെ 11 മണിക്ക് ജയില്‍ പരിസരത്ത് ലേലം ചെയ്യും.  ഫോണ്‍: 0497 2746141, 2747180
 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close