Kerala

ജാഗ്രതാ സമിതി അവാർഡിന് അപേക്ഷിക്കാം

        ജാഗ്രതാ സമിതികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 2021-2022 സാമ്പത്തിക വർഷം ഏറ്റവും മികച്ച പ്രവർത്തനം കാഴ്ച വെച്ച നാലു ജാഗ്രതാ സമിതികൾക്ക് (ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ, ജില്ലാ പഞ്ചായത്ത്) പ്രോത്സാഹനമെന്ന നിലയിൽ കേരള വനിതാ കമ്മിഷൻ അവാർഡ് നൽകും. അവാർഡ് നിർണയ മാനദണ്ഡങ്ങളടങ്ങിയ പ്രൊഫോർമയും നിർദ്ദേശങ്ങളും keralawomenscommission.gov.in ൽ ലഭിക്കും. ഗ്രാമപഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും അതത് സെക്രട്ടറിമാർ സാക്ഷ്യപ്പെടുത്തിയ പൂരിപ്പിച്ച പ്രൊഫോർമകൾ ജില്ലാ പഞ്ചായത്തുകൾക്ക് ജനുവരി 25 നകം നൽകണം. ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച ഒരു ഗ്രാമപഞ്ചായത്തിന്റെയും ഒരു മുനിസിപ്പാലിറ്റിയുടെയും പൂരിപ്പിച്ച പ്രൊഫോർമ അതത് ജില്ലാ പഞ്ചായത്തു സെക്രട്ടറിമാർ സാക്ഷ്യപ്പെടുത്തി ആമുഖ കത്ത് സഹിതം 31 നകം കേരള വനിതാ കമ്മിഷൻ, പട്ടം പാലസ് പി.ഒ, തിരുവനന്തപുരം- 695 004 എന്ന മേൽവിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ ലഭ്യമാക്കണം. ജില്ലാ പഞ്ചായത്തുകളും കോർപ്പറേഷനുകളും പൂരിപ്പിച്ച പ്രൊഫോർമകൾ സെക്രട്ടറിയുടെ സാക്ഷ്യപത്രം സഹിതം 31നകം നേരിട്ടോ തപാൽ മുഖേനയോ കേരള വനിതാ കമ്മിഷനിൽ സമർപ്പിക്കണം. പ്രശസ്തി പത്രവും അൻപതിനായിരം രൂപയും അടങ്ങുന്നതാണ് അവാർഡ്. ഫോൺ: 9495726856, 8921885818.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close