KOTTAYAM

പ്ലാവിൻതൈ വിതരണം

കോട്ടയം: ചിറക്കടവ് ഗ്രാമപഞ്ചായത്ത് 2022- 2023 സാമ്പത്തിക വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന ‘പ്ലാവ് ഗ്രാമം’ പദ്ധതി പ്രകാരം നൽകുന്ന പ്ലാവിൻതൈ വിതരണോദ്ഘാടനം പഞ്ചായത്ത് കോംപ്ലക്‌സിൽ നടന്ന പരിപാടിയിൽ ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.ആർ ശ്രീകുമാർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ അഡ്വ. സുമേഷ് ആൻഡ്രൂസ്, വാർഡംഗങ്ങളായ ഐ.എസ് രാമചന്ദ്രൻ, അമ്പിളി ശിവദാസ്, ശ്രീലത സന്തോഷ്, എം.ജി. വിനോദ്, കെ.ജി. രാജേഷ്, പ്രീതാ ശൈലേന്ദ്രൻ, കൃഷഓഫീസർ യമുന ജോസ് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button
Close