KOTTAYAM
ചിറക്കടവിൽ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു

കോട്ടയം: ചിറക്കടവ് ഗാമപഞ്ചായത്തിൽ വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.ആർ. ശ്രീകുമാർ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് സതീ സുരേന്ദ്രൻ അധ്യക്ഷയായി. പഞ്ചായത്തിലെ 20 വാർഡുകളിൽ നിന്ന് തെരഞ്ഞെടുത്ത 80 ഗുണഭോക്താക്കൾക്കാണ് കട്ടിൽ ലഭിച്ചത്. വാർഷിക പദ്ധതിയിൽനിന്ന് 3,30,600 രൂപയാണ് ഇതിനായി ചെലവഴിക്കുക. യോഗത്തിൽ അഡ്വ. സുമേഷ് ആൻഡ്രൂസ്, എൻ.ടി. ശോഭന, കെ.എ. എബ്രഹാം, ഐ എസ്. രാമചന്ദ്രൻ, അമ്പിളി ശിവദാസ്, ഐ.സി.ഡി.എസ്. സൂപ്പർവൈസർ മോളമ്മ, അങ്കണവാടി ടീച്ചർമാർ എന്നിവർ പങ്കെടുത്തു.