KOTTAYAM

ഏകാരോഗ്യം; പരിശീലനം നൽകി

കോട്ടയം: ഏകാരോഗ്യം പരിപാടിയുടെ ഭാഗമായി ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ എന്നിവർക്കായി കില സംഘടിപ്പിച്ച രണ്ടാംഘട്ട ദ്വിദിന പരിശീലന പരിപാടി ചൈതന്യ പാസ്റ്ററൽ സെന്ററിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം നിർവഹിച്ചു. കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ളവർക്കായാണ് പരിശീലനം സംഘടിപ്പിച്ചത്. കില അസോസിയേറ്റ് പ്രൊഫസർ ഡോ. പീറ്റർ എം. രാജ്, സിസി അഗസ്റ്റിൻ, ലോകബാങ്ക് കൺസൾട്ടന്റ് സനീഷ് ചന്ദ്രൻ, കൃഷ്ണകുമാർ എന്നിവർ ക്ലാസെടുത്തു. ജില്ലാ പഞ്ചായത്തംഗം ഹൈമി ബോബി, കില ഫെസിലിറ്റേറ്റർ ബിന്ദു അജി, പഞ്ചായത്ത് പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, ജനപ്രതിനിധികൾ, അങ്കണവാടി ജീവനക്കാർ, ഹരിതകർമ്മസേന, ആശ പ്രവർത്തകർ, തൊഴിലുറപ്പു തൊഴിലാളികൾ, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്‌സൺമാർ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button
Close