PALAKKAD

വനദിനാചരണത്തില്‍ പറവകള്‍ക്ക് ദാഹജലം ഒരുക്കി

സാമൂഹ്യ വനവത്ക്കരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ വനദിനാചരണത്തോടനുബന്ധിച്ച് ജില്ലയില്‍ 50 ഓളം കേന്ദ്രങ്ങളില്‍ പറവകള്‍ക്ക് ദാഹജലം ഒരുക്കി.  കലക്ടറേറ്റില്‍ സ്ഥാപിച്ച തണ്ണീര്‍ കുടത്തില്‍ വെള്ളമൊഴിച്ച് പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജല്ലാ കലക്ടര്‍ ഡോ.എസ്.ചിത്ര നിര്‍വ്വഹിച്ചു. വിവിധ സ്ഥലങ്ങളില്‍ സംഘടിപ്പിച്ച പരിപാടികള്‍ പാലക്കാട് നഗരസഭാ വൈസ് ചെയര്‍മാന്‍ ഇ. കൃഷ്ണദാസ്, എ.എസ്.പി. എസ്.ഷാനവാസ് എന്നിവര്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്‍.റ്റി. സിബിന്‍, റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാരായ സി.ഷെറീഫ്, പി ശ്രീകുമാര്‍, പാലക്കാട് നഗരസഭാ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി.ബേബി, കൗണ്‍സില്‍മാരായ ഡി. സജിത്കുമാര്‍, ഷൈലജ, ഒലവക്കോട് ചാപ്റ്റര്‍ പ്രസിഡന്റ് ശബരീഷ് കുമാര്‍, ഗ്രേഡ് ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഷാഹുല്‍ ഹമീദ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ എന്‍.കെ കരീം, പി.ജി കൃഷ്ണന്‍കുട്ടി, മുരളി എന്നിവര്‍ പങ്കെടുത്തു. അന്താരാഷ്ട്ര വനദിനത്തില്‍ ഇന്ന് (മാര്‍ച്ച് 21) രാവിലെ 8.30 മുതല്‍ ചെറിയ കോട്ടമൈതാനത്ത് നടക്കുന്ന തെരുവോര ചിത്രരചന ജില്ലാ പോലീസ് മേധാവി ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന്  ആരണ്യഭവന്‍ വൈല്‍ഡ്‌ലൈഫ് ഹാളില്‍ സംഘടിപ്പിക്കുന്ന വനാദിനാചരണ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ ഉദ്ഘാടനം ചെയ്യും.

Related Articles

Back to top button
Close