മഴക്കാല പൂര്‍വ്വ ശുചീകരണം പ്രവര്‍ത്തനം: കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നു

ജില്ലയില്‍ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ കലക്ടര്‍ ഡോ.എസ് ചിത്രയുടെ അധ്യക്ഷതയില്‍ കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നു. മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൊതുജന പങ്കാളിത്തത്തോടെ നടപ്പാക്കാനും മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെയും നിയമങ്ങള്‍ തെറ്റിക്കുന്നവര്‍ക്കെതിരെയും കൃത്യമായ നടപടിയെടുക്കാനും യോഗത്തില്‍ തീരുമാനമായി. ഏപ്രില്‍ 15 നകം ജില്ലയിലെ ഓഫീസുകള്‍ മാലിന്യമുക്ത ഓഫീസുകളാക്കി പ്രഖ്യാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും പൊതു ഇടങ്ങളില്‍ നിന്നും പൂര്‍ണമായും മാലിന്യങ്ങള്‍ നീക്കം ചെയ്ത് വീടുകള്‍- സ്ഥാപനങ്ങളില്‍ ക്ലോറിനേഷനും ഡ്രൈഡേയും നടപ്പാക്കാനും യോഗത്തില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. വാര്‍ഡ് തലത്തില്‍ ജാഗ്രത-ശുചിത്വ സമിതികള്‍ രൂപീകരിച്ച് മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സമയബന്ധിതമായി നടപ്പാക്കണം. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്ക് പുറമെ ഇ-മാലിന്യങ്ങള്‍ നീക്കം ചെയുന്നതിന് ഡ്രൈവുകള്‍ സംഘടിപ്പിക്കാന്‍ യോഗത്തില്‍ തീരുമാനമായി.