PALAKKAD

പേപ്പര്‍ ബാഗ് നിര്‍മ്മാണത്തില്‍ പരിശീലനം നടത്തി

കിലയുടെയും സോഷ്യോ ഇക്കണോമിക് ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തില്‍ അട്ടപ്പാടിയിലെ വനിതകള്‍ക്ക് പേപ്പര്‍ ബാഗ് നിര്‍മ്മാണത്തില്‍ പരിശീലനം സംഘടിപ്പിച്ചു. അഗളി, പുതൂര്‍, ഷോളയൂര്‍ ഗ്രാമപഞ്ചായത്തുകളിലെ ഹരിതകര്‍മ്മസേന-കുടുംബശ്രീ വനിതകള്‍ക്കാണ് പരിശീലനം നടത്തിയത്. കില ഹാളില്‍ നടന്ന പരിപാടി അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ മാത്യു ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടിയില്‍ വിവിധ വലിപ്പത്തിലുള്ള പേപ്പര്‍ ബാഗുകള്‍ നിര്‍മ്മിക്കാന്‍ പരിശീലനം നല്‍കി. ഗ്രാമപഞ്ചായത്ത് അംഗം മഹേശ്വരി രവികൃഷ്ണന്‍ അധ്യക്ഷയായി. എസ്.യു.എഫ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രാജീവ് രാജു, മിനി കുറുപ്പ്, റിസോഴ്‌സ് പേഴ്‌സണ്‍മാരായ അഡ്വ. രാജു രവീന്ദ്രന്‍, കെ. പ്രതാപന്‍, ജി. രാധാകൃഷ്ണന്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

Related Articles

Back to top button
Close