KANNUR
വിമുക്തി ധർമ്മടം മണ്ഡലതല കൺവെൻഷൻ

വർധിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതിരെ ധർമ്മടം മണ്ഡലത്തിൽ നടന്ന വിമുക്തി മിഷൻ മണ്ഡലതല കൺവെൻഷൻ തലശ്ശേരി എ എസ് പി നിതിൻ രാജ് ഉദ്ഘാടനം ചെയ്തു.
പിണറായി സഹകരണ ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ അധ്യക്ഷത വഹിച്ചു.
വിമുക്തി മണ്ഡലം കമ്മിറ്റി കൺവീനർ എ ടി ദാസൻ 14 ഇന കർമ്മപരിപാടികൾ അവതരിപ്പിച്ചു.
ജില്ലാ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അഗസ്റ്റിൻ ജോസഫ് മുഖ്യാതിഥിയായി. പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ രാജീവൻ, അഡ്വ. കെ ചന്ദ്രബാബു, കെ നാരായണൻ, സി വി സുമജൻ, സജീവൻ, വി പ്രഭാകരൻ, ടി കെ രാജൻ എന്നിവർ സംസാരിച്ചു.