പാലിയേറ്റീവ് പരിചരണ ദിനം; കുടുംബ സംഗമം നടത്തി

പാലിയേറ്റീവ് പരിചരണ ദിനത്തോടനുബന്ധിച്ച് ജില്ലാ ആശുപത്രിയില്‍ പാലിയേറ്റീവ് പരിചരണത്തില്‍ ഉള്‍പ്പെട്ടവരുടെ കുടുംബ സംഗമം സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസ്(ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, ജില്ലാ ആശുപത്രി എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. എം പ്രീത അധ്യക്ഷത വഹിച്ചു. ജില്ലാ ആശുപത്രി റേഡിയോതെറാപ്പി കണ്‍സല്‍ട്ടന്റ് ഡോ.എ എം ഉസ്മാന്‍കുട്ടി, പാലിയേറ്റീവ് കെയര്‍ സ്റ്റാഫ് നഴ്സ് പി ശോഭ എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസെടുത്തു. ജില്ലാ ആര്‍ സി എച്ച് ആന്റ് പാലിയേറ്റീവ് കെയര്‍ ചാര്‍ജ് ഓഫീസര്‍ ഡോ. ബി സന്തോഷ്, എന്‍ എച്ച് എം ജില്ലാ പാലിയേറ്റീവ് കോ-ഓര്‍ഡിനേറ്റര്‍ എ കെ സനോജ്, ജില്ലാ ആശുപത്രി പാലിയേറ്റീവ് ഡിപ്പാര്‍ട്ട്മെന്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ജാന്‍സി ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.