
മാങ്ങാട്ടുപറമ്പ് കെ എ പി നാലാം ബറ്റാലിയനിൽ താൽക്കാലിക ക്യാമ്പ് ഫോളോവർമാരെ നിയമിക്കുന്നു. കുക്ക്(16), ബാർബർ(ഏഴ്), ധോബി(12), വാട്ടർ കാരിയർ(നാല്), സ്വീപ്പർ(നാല്) എന്നീ ഒഴിവുകളിലേക്കാണ് നിയമനം. മുൻപരിചയമുള്ളവർ ഒക്ടോബർ 22ന് രാവിലെ 10.30ന് കെ എ പി നാലാം ബറ്റാലിയൻ ആസ്ഥാനത്ത് ആധാർ കാർഡിന്റെ പകർപ്പുമായി ഹാജരാവണം. ഫോൺ: 0497 2781316.