Kollam

സ്‌പോട്ട് രജിസ്‌ട്രേഷനും അവസരം പ്രവാസികള്‍ക്കായി നോര്‍ക്ക-കേരളാബാങ്ക് വായ്പ്പാനിര്‍ണയക്യാമ്പ് മാര്‍ച്ച് 6 ന്

പ്രവാസിസംരംഭകര്‍ക്കായി നോര്‍ക്ക റൂട്‌സും കേരളബാങ്കും സംയുക്തമായി സംഘടിപ്പിക്കുന്ന വായ്പ്പാനിര്‍ണയക്യാമ്പ് മാര്‍ച്ച് 06 ന് കൊല്ലത്ത് നടക്കും. ചിന്നക്കടയിലെ കേരളാബാങ്ക് ഓഡിറ്റോറിയത്തില്‍ രാവിലെ 10 മുതലാണ് ക്യാമ്പ്. നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ എന്‍ ഡി പി ആര്‍ ഇ എം പദ്ധതി പ്രകാരമാണ് ക്യാമ്പ്. രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്തു ജോലിചെയ്തു നാട്ടില്‍ സ്ഥിരതാമസമാക്കിയ പ്രവാസി കേരളീയര്‍ക്ക് പുതിയ സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും സഹായിക്കുന്നതാണ് എന്‍ ഡി പി ആര്‍ ഇ എം പദ്ധതി.

www.norkaroots.org/ndprem വെബ്സൈറ്റ് ലിങ്ക് മുഖേന NDPREM പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തു പങ്കെടുക്കാം. നിര്‍ദിഷ്ട രേഖകള്‍ സഹിതം അന്നേ ദിവസം നേരിട്ടെത്തുന്നവര്‍ക്കും പങ്കെടുക്കാം. പാസ്പോര്‍ട്ടിന്റെ കോപ്പിയും രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ആധാര്‍, പാന്‍കാര്‍ഡ്, ഇലക്ഷന്‍ ഐഡി, റേഷന്‍ കാര്‍ഡ്, പദ്ധതി-വിശദീകരണം, പദ്ധതിക്കാവശ്യമായ മറ്റു രേഖകള്‍ എന്നിവ സഹിതമാണ് പങ്കെടുക്കേണ്ടത്. പ്രവാസി കൂട്ടായ്മകള്‍, പ്രവാസികള്‍ ചേര്‍ന്ന് രൂപീകരിച്ച കമ്പനികള്‍, സൈാസൈറ്റികള്‍ എന്നിവര്‍ക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് ജില്ലാ സെല്ലിലെ 04742791373,+91-8281004902 (ഓഫീസ് സമയത്ത്, പ്രവൃത്തി ദിനങ്ങളില്‍) എന്നീ നമ്പറുകളിലോ, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close