ബി.ടെക്, ഡിപ്ലോമ അപ്രന്റീസ്: ആയിരത്തോളം ഒഴിവുകൾ

സംസ്ഥാനത്തെ വിവിധ സർക്കാർ/ പൊതുമേഖലാ/സ്വകാര്യ സ്ഥാപനങ്ങളിലെ ആയിരത്തോളം ഒഴിവുകളിലേക്ക് കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ചെന്നൈയിലെ ദക്ഷിണ മേഖലാ ബോർഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗും സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശ്ശേരി സൂപ്പർവൈസറി ഡെവലപ്പ്‌മെന്റ് സെന്ററും ചേർന്ന് ബിടെക്, ഡിപ്ലോമ അപ്രന്റീസുകളെ തിരഞ്ഞെടുക്കുന്നു.
ബിടെക്, ത്രിവത്സര പോളിടെക്‌നിക്ക് ഡിപ്ലോമ പാസ്സായി മൂന്ന് വർഷം കഴിയാത്തവർക്കും അപ്രന്റീസ് ആക്ട് പ്രകാരം പരിശീലനം ലഭിക്കാത്തവർക്കുമാണ് അവസരം.ബിടെക് കഴിഞ്ഞവർക്ക് കുറഞ്ഞത് 9000 രൂപയും ഡിപ്ലോമക്കാർക്ക് 8000 രൂപയും സ്റ്റൈപന്റ് ലഭിക്കും.
ട്രെയിനിങ്ങിനു ശേഷം കേന്ദ്ര ഗവൺമെന്റ് നൽകുന്ന പ്രൊഫിഷ്യൻസി സർട്ടിഫിക്കറ്റ് അഖിലേന്ത്യ തലത്തിൽ തൊഴിൽ പരിചയമായി പരിഗണിച്ചിട്ടുണ്ട്.
എസ് ഡി സെന്ററിൽ രജിസ്റ്റർ ചെയ്ത ശേഷം ഇ-മെയിൽ മുഖേന ലഭിച്ച രജിസ്‌ട്രേഷൻ കാർഡിന്റെ പ്രിന്റും, സർട്ടിഫിക്കറ്റുകളുടെയും മാർക്കിസ്റ്റുകളുടെയും അസലും, പകർപ്പുകളും, വിശദമായ ബയോഡാറ്റയുടെ പകർപ്പുകളും സഹിതം ഫെബ്രുവരി മൂന്നിന് രാവിലെ 9.30 ന് വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്കിൽ ഇന്റർവ്യൂന് ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക്: 0484-2556530. ഇ-മെയിൽ: [email protected] പങ്കെടുക്കുന്ന കമ്പനികളുടെയും ഒഴിവുകളുടെയും വിവരങ്ങളും, ഇന്റർവ്യൂവുമായി ബന്ധപ്പെട്ട വിവരങ്ങളും എന്നിവ www.sdcentre.org യിൽ പ്രസിദ്ധീകരിക്കും
Civil QA QC