JOBSKasaragod

ബി.ആര്‍.സികളില്‍ ആയമാരുടെ ഒഴിവ്

ജില്ലയിലെ ബി.ആര്‍.സികളില്‍ സെക്കണ്ടറി വിഭാഗത്തില്‍ ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികളെ പരിപാലിക്കുന്നതിനായുള്ള ആയമാരുടെ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

അഭിമുഖം ഒക്ടോബര്‍ 11ന് രാവിലെ 10.30ന് സമഗ്രശിക്ഷാ കേരളം കാസര്‍കോട് ജില്ലാ പ്രോജക്ട് ഓഫീസില്‍ നടക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, വയസ്സ്, വാര്‍ഷികവരുമാനം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് എത്തണം.

പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാവിന് മുന്‍ഗണന.

ഫോണ്‍ 04994 230316.

Related Articles

Back to top button
Close