
കേരള യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ ഒക്ടോബർ 21നു രാവിലെ 10 മുതൽ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കും.
നാലു സ്വകാര്യ സ്ഥാപനങ്ങളിലെ 85 ഒഴിവുകളിലേക്കാണ് എസ്.എസ്.എൽ.സി/ പ്ലസ്ടു/ ഡിഗ്രി/ പി.ജി/ എം.ബി.എ/ ബി.ടെക്/ ഡിപ്ലോമ യോഗ്യതയായുള്ള ഉദ്യോഗാർഥികൾക്കായി പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നത്.
താത്പര്യമുള്ളവർ ഒക്ടോബർ 19ന് ഉച്ചയ്ക്ക് ഒന്നിനു മുമ്പ് http://bit.ly/3g7Ah9q എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക്: www.facebook.com/MCCTVM, 0471-2304577.
Abhijith
Cherukkattu house kunath parambu melangadi po kondotty