Malappuram

അവാർഡ്ദാനവും സർട്ടിഫിക്കറ്റ് വിതരണവും

പുഴക്കാട്ടിരി ഗവ. ഐ.ടി.ഐയിൽ നിന്നും 2022-23വർഷത്തെ എൻ.സി.വി.ടി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ട്രെയിനികൾക്കുള്ള അവാർഡ്ദാനവും സർട്ടിഫിക്കറ്റ് വിതരണവും മഞ്ഞളാംകുഴി അലി എം.എൽ.എ നിർവഹിച്ചു. പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉമ്മുകുൽസു ചക്കച്ചൻ അധ്യക്ഷത വഹിച്ചു. മൂർക്കനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രശ്മി ശശികുമാർ മുഖ്യാഥിതിയായി. പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് മെമ്പർ അനിൽ, ഗ്രൂപ്പ് ഇൻസ്ട്രക്ടർ വി.എം അബ്ദുൽ നാസർ, ട്രൈനീസ് കൗൺസിൽ മെമ്പർ എം ദേവിക എന്നിവർ സംസാരിച്ചു. ഐ.ടി.ഐ പ്രിൻസിപ്പൽ വി. ഉണ്ണികൃഷ്ണൻ സ്വാഗതവും സീനിയർ ഇൻസ്ട്രക്ടർ പി.എച്ച് മുഹമ്മദ് സ്വാലിഹ് നന്ദിയും പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close