Alappuzha

റിപ്പബ്ലിക് ദിനം: ജില്ലയില്‍ വിപുലമായ ഒരുക്കങ്ങള്‍

ആലപ്പുഴ: ജില്ലയില്‍ റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ക്കായി ഒരുക്കങ്ങള്‍ തുടങ്ങി. ജനുവരി 26 രാവിലെ ആലപ്പുഴ ബീച്ചിനടുത്തുള്ള മുനിസിപ്പല്‍ ഗ്രൗണ്ടിലാണ് റിപ്പബ്ലിക് ദിന പരിപാടികള്‍ നടക്കുക. കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് പതാക ഉയര്‍ത്തി പരേഡിന്റെ അഭിവാദ്യം സ്വീകരിച്ച് സന്ദേശം നല്‍കും. ജില്ലയിലെ എം.പി.മാര്‍, എം.എല്‍.എ. മാര്‍, മറ്റു ജനപ്രതിനിധികള്‍, ജില്ല കളക്ടര്‍ ജോണ്‍ വി. സാമുവല്‍, ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 
പോലീസിന്റെതുള്‍പ്പെടെ 18 പ്ലാറ്റൂണുകളും സായുധ പോലീസ് ബാന്‍ഡ് വിഭാഗവും പരേഡില്‍ പങ്കെടുക്കും. പരേഡ് റിഹേഴ്‌സല്‍ 22, 23, 24 തീയതികളില്‍ നടക്കും. പൂര്‍ണമായും ഹരിതചട്ടം പാലിച്ചുകൊണ്ടാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഇതു സംബന്ധിച്ച് എ.ഡി.എം. എസ്. സന്തോഷ്‌കുമാറിന്റെ അധ്യക്ഷതയില്‍ കളക്റ്ററേറ്റില്‍ വിവിധ വകുപ്പുകളുടെ യോഗം ചേര്‍ന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close