Malappuram

മലപ്പുറം ജില്ലയിലെ ആദ്യ നൈപുണി വികസന കേന്ദ്രം അരിമ്പ്ര ജി.വി.എച്ച്.എസ് സ്കൂളിൽ ആരംഭിച്ചു

 സ്കൂൾതലത്തിൽ ആരംഭിക്കുന്ന ജില്ലയിലെ ആദ്യ നൈപുണി വികസന കേന്ദ്രത്തിന്റെ ഉദ്ഘാടനം അരിമ്പ്ര ജി.വി.എച്ച്.എസ്. സ്കൂളിൽ നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഓൺലൈനായി നിർവഹിച്ചു. ജില്ലാതല ഉദ്ഘാടനം സ്കൂളിൽ നടന്ന ചടങ്ങിൽ പി ഉബൈദുള്ള എം.എൽ.എ നിർവഹിച്ചു.

മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കാരാട്ട് അബ്ദുറഹ്‌മാന്‍ അധ്യക്ഷനായി. 

സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തില്‍ സ്റ്റാര്‍സ് പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 15 ബി.ആര്‍.സികളിലായി 15 സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററുകളാണ് അനുവദിച്ചിട്ടുള്ളത്. ജില്ലയിലെ ആദ്യസ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററായ അരിമ്പ്ര ജി.വി.എച്ച്.എസ്.എസില്‍ ജ്വല്ലറി ഡിസൈനര്‍ കോഴ്‌സും എ.ഐ ഡിവൈസസ് ഇന്‍സ്റ്റലേഷന്‍ ഓപ്പറേറ്റര്‍ കോഴ്‌സുമാണ് മാര്‍ച്ച് ഒന്നുമുതല്‍ ആരംഭിക്കുക. സംസ്ഥാനത്തെ 14 ജില്ലകളിലും തെരഞ്ഞെടുത്ത ഓരോ സ്കൂളുകളിലാണ് പ്രാരംഭഘട്ടത്തിൽ പദ്ധതി ആരംഭിക്കുന്നത്.

സമഗ്രശിക്ഷാ കേരളം ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ പി മനോജ് കുമാർ, മൊറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനീറ പൊറ്റമ്മൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ടി റെജുല, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. പി.വി മനാഫ്, ജനപ്രതിനിധികൾ, ഹയർസെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ, വി.എച്ച്.എസ്

ഇ അസിസ്റ്റന്റ് ഡയറക്ടർ, വ്യവസായ കേന്ദ്രം ജനറൽ മാനേജർ, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close