ഫിറ്റ്നസ് ബസ് ജില്ലയില്‍ പര്യടനം ആരംഭിച്ചു

സംസ്ഥാന കായികയുവജനകാര്യാലയവും സ്പോര്‍ട്സ് കേരളാ ഫൗണ്ടേഷനും ചേര്‍ന്ന് നടത്തുന്ന ഫിറ്റ്നസ് ആന്റ് ആന്റി ഡ്രഗ്ഗ് ബോധവല്‍ക്കരണ പരിപാടിക്ക് ജില്ലയില്‍ തുടക്കമായി. വിദ്യാര്‍ത്ഥികളുടെ ശാരീരികക്ഷമത പരിശോധിക്കാനുള്ള സംവിധാനങ്ങള്‍ സജ്ജീകരിച്ച ബസ് മാര്‍ച്ച് 4 വരെ ജില്ലയില്‍ പര്യടനം നടത്തും.
മൂന്നാര്‍, ഇടുക്കി, പീരുമേട് എന്നിവിടങ്ങളിലെ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍, ഗാന്ധിജി ഗവണ്‍മെന്റ് ഇംഗ്ലീഷ്മീഡിയം ഹയര്‍സെക്കന്ററി സ്‌കൂള്‍ ശാന്തിഗ്രാം എന്നീ 4 സെന്ററുകളിലാണ് ഫിറ്റ്നസ് ബസ് പര്യടനം നടത്തുന്നത്. വിദ്യാര്‍ത്ഥികളുടെ കരുത്ത്, സഹന ശക്തി, സഹിഷ്ണുത, വഴക്കം, വേഗം തുടങ്ങി 13 പരിശോധനകളാണ് നടത്തുന്നത്. ഇതുവഴി കായികമികവുള്ള കുട്ടികളെ കണ്ടെത്തി തുടര്‍ പരിശീലന പ്രോട്ടോക്കോള്‍ രൂപകല്‍പ്പന ചെയ്യുവാനാണ് പദ്ധതി.
കായികയുവജന കാര്യാലയം, വിദ്യാഭ്യാസ വകുപ്പ്, ഫിഷറീസ് വകുപ്പ്, പട്ടികജാതി, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് എന്നിവയ്ക്ക് കീഴില്‍ വരുന്ന തിരഞ്ഞെടുക്കപ്പട്ട സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. 6 മുതല്‍ 12 വരെയുളള ക്ലാസ്സുകളില്‍ നിന്നായി 12 നും 17നും ഇടയില്‍ പ്രായമുള്ള 10,000 കുട്ടികളെയാണ് ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് പരിശോധന നടത്തുന്നത്.