THRISSUR

റിംഗ് കമ്പോസ്റ്റുകള്‍ വിതരണം ചെയ്തു

വടക്കാഞ്ചേരി നഗരസഭയില്‍ സര്‍വ്വശുദ്ധി പദ്ധതിയിലുള്‍പ്പെടുത്തി റിംഗ് കമ്പോസ്റ്റുകള്‍ വിതരണം ചെയ്തു. കമ്പോസ്റ്റ് വിതരണ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ പി എന്‍ സുരേന്ദ്രന്‍ നിര്‍വഹിച്ചു. സര്‍വ്വശുദ്ധി പദ്ധതിയില്‍ സ്വച്ഛ് ഭാരത് അര്‍ബന്‍ ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയാണ്  ഉറവിട മാലിന്യ സംസ്‌കരണം ലക്ഷ്യമിട്ട് റിംഗ് കമ്പോസ്റ്റുകള്‍ വിതരണം ചെയ്തത്. 900 റിങ്ങ് കമ്പോസ്റ്റ് യൂണിറ്റുകളാണ് ആദ്യഘട്ടത്തില്‍ വിതരണം ചെയ്യുന്നത്. 3500 രൂപ വിലവരുന്ന രണ്ട് കോണ്‍ക്രീറ്റ് റിങ്ങുകള്‍,  കോണ്‍ക്രീറ്റ് മൂടി, കമ്പോസ്റ്റിംഗ് മീഡിയം എന്നിവ അടങ്ങിയ യൂണിറ്റ്  350 രൂപ നിരക്കില്‍ 90 ശതമാനം  സബ്‌സിഡിയോടെയാണ്  ഗുണഭോക്താക്കള്‍ക്ക് നല്‍കുന്നത്.

31.5 ലക്ഷം രൂപ വകയിരുത്തിയാണ് വടക്കാഞ്ചേരി നഗരസഭ പദ്ധതി നടപ്പാക്കിയത്. സോഷ്യോ എക്കണോമിക് യൂണിറ്റ് ഫൗണ്ടേഷനാണ് നഗരസഭയ്ക്ക് റിംഗ് കമ്പോസ്റ്റുകള്‍ നിര്‍മ്മിച്ചു നല്‍കുന്നത്. ശുചിത്വ, മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് നിരവധി പ്രവര്‍ത്തനങ്ങള്‍ നഗരസഭ നടപ്പാക്കി വരികയാണ്. ബയോഗ്യാസ് പ്ലാന്റ, ബയോ ബിന്ന്,  കമ്പോസ്റ്റ് പിറ്റ് തുടങ്ങിയ സംവിധാനങ്ങള്‍ക്ക് പുറമെയാണ് റിംഗ് കമ്പോസ്റ്റ് യൂണിറ്റുകള്‍  വിതരണം ചെയ്തത്. സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കുന്ന ഉപകരണങ്ങള്‍ ദുരുപയോഗം ചെയ്യുന്ന പ്രവണത ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ അറിയിച്ചു.

 28 -ആം ഡിവിഷന്‍  പാര്‍ളിക്കാട് നെല്ലിക്കല്‍ ലോഹിതാക്ഷന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ കൗണ്‍സിലര്‍ ധന്യ നിതിന്‍  അധ്യക്ഷയായി. സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷന്‍ പ്രതിനിധി പ്രിന്‍സി റിംഗ് കമ്പോസ്റ്റ് പ്രവര്‍ത്തനരീതി വിശദീകരിച്ചു. നഗരസഭ ജെ എച്ച് ഐ അരുണ്‍ കെ വിജയന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സുജിത്ത്, വിബി, പി എസ് സി ബാങ്ക് ബോര്‍ഡ് മെമ്പര്‍ ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close