Kollam

ജില്ലയിലെ ഇന്നത്തെ അറിയിപ്പുകൾ

1)അഖിലേന്ത്യാ സപ്ലിമെന്ററി ട്രേഡ് ടെസ്റ്റ്

2017-19 കാലയളവില്‍ ഐ ടി ഐകളില്‍ പ്രവേശനം നേടിയ സെമസ്റ്റര്‍ സമ്പ്രദായത്തില്‍പെട്ട രണ്ട് വര്‍ഷ ട്രേഡ് ട്രെയിനികള്‍ക്ക് ഒന്ന് മുതല്‍ നാല് വരെ സെമെസ്റ്ററുകള്‍ക്ക് സപ്ലിമെന്ററി പരീക്ഷ എഴുതുവാന്‍ മാര്‍ച്ച് 2024 ല്‍ ഡി ജി റ്റി അവസരം നല്‍കും . ഫോണ്‍ -0474 2712781.

2)സൗജന്യ പരിശീലനം

കൊട്ടാരക്കര കില സെന്റര്‍ ഫോര്‍ സോഷ്യോ ഇക്കണോമിക് ഡെവലപ്പ്‌മെന്റ് വികസന പരിശീലന കേന്ദ്രത്തില്‍ ജനുവരി 29 മുതല്‍ 31 വരെ തേനീച്ച വളര്‍ത്തലില്‍ സൗജന്യ പരിശീലനം സംഘടിപ്പിക്കും.

തിരുവനന്തപുരം, പത്തനതിട്ട, കോട്ടയം ജില്ലകളിലെ എല്ലാ ബ്ലോക്കുകളില്‍ / പഞ്ചായത്തുകളില്‍ നിന്നും എസ് എച്ച് ജി/ എന്‍ എച്ച് ജി/ കുടുംബശ്രീ അംഗങ്ങള്‍/ ഹരിത കര്‍മ സേനാംഗങ്ങള്‍ എന്നിവര്‍ക്ക് രജിസ്റ്റര്‍ ചെയ്തു പങ്കെടുക്കാം. താമസം. ഭക്ഷണം. യാത്രാപ്പടി എന്നിവ നല്‍കും. ഫോണ്‍. 9496687657, 9496320409.

3)ടെന്‍ഡര്‍

ശാസ്താംകോട്ട അഡീഷണല്‍ ഐ സി ഡി എസിലെ 93 അങ്കണവാടികളിലേക്ക് പ്രീസ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റുകളുടെ വിതരണവുമായി ബന്ധപ്പെട്ട് കളിയുപകരണങ്ങള്‍-പഠനഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ഇ -ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി എട്ട് . വിവരങ്ങള്‍ക്ക് ശാസ്താംകോട്ട അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസ്. ഫോണ്‍- 0476 2834101, 9847539998.

4)ടെന്‍ഡര്‍

ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ട് ക്യാന്റീന്‍ ആയി പ്രവര്‍ത്തിക്കുന്ന വാര്‍ഡ് 13 ല്‍ 709-ാം നമ്പര്‍ കെട്ടിടവും അതിനോട് ചേര്‍ന്നുള്ള മൃഗസംരക്ഷണ ഓഫീസ് പഴയ കെട്ടിടവും കാര്‍ ഷെഡ് എന്നിവ പൊളിച്ചു മാറ്റുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. വിവരങ്ങള്‍ക്ക് www.lsg.kerala.gov.in, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്. ഫോണ്‍ 0474 2593260, 2592232.

5)കുടിശികനിവാരണ സിറ്റിങ് ജനുവരി 29ന്

കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡ് കുടിശികനിവാരണത്തിനും അംഗങ്ങള്‍ക്കുള്ള ബോധവത്ക്കരണത്തിനും അംശാദായം സ്വീകരിക്കുന്നതിനും പുതിയഅംഗങ്ങളെ ചേര്‍ക്കുന്നതിനുമായി ജനുവരി 29ന് ഇളമ്പള്ളൂര്‍ പഞ്ചായത്ത് ഓഫീസില്‍ സിറ്റിങ് നടത്തും. മറ്റു ദിവസങ്ങളില്‍ കൊല്ലം ഓഫീസിലും കുടിശിക അടയ്ക്കാം. രണ്ട് കൊല്ലത്തിന് മുകളില്‍ കുടിശിക അടയ്ക്കാനുളളവര്‍ ആധാറിന്റെ പകര്‍പ്പ് കൊണ്ട്വരണം. ഫോണ്‍ – 9746822396, 7025491386, 0474 2766843, 2950183.

6)റാങ്ക് പട്ടിക

ജയില്‍ വകുപ്പില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഫസ്റ്റ് (എന്‍ സി എ-എസ് സിസിസി ( കാറ്റഗറി നം173/2021), ഫസ്റ്റ് എന്‍ സി എ- എല്‍ സി /എ ഐ ( കാറ്റഗറി നം174/2021) ഫസ്റ്റ് എന്‍ സി എ-എസ് സി ( കാറ്റഗറി നം175/2021), ഫസ്റ്റ് എന്‍ സി എ- മുസ്ലിം ( കാറ്റഗറി നം274/2021), ഫസ്റ്റ് എന്‍ സി എ- ഹിന്ദു-നാടാര്‍ ( കാറ്റഗറി നം 531/2021) ഫസ്റ്റ് എന്‍ സി എ – വിശ്വകര്‍മ ( കാറ്റഗറി നം 680/2021) തസ്തികളുടെ റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്തി.

7)പരിശീലനം

വ്യവസായ വാണിജ്യ വകുപ്പും അസാപ് കേരളയും സംയുക്തമായി നടത്തുന്ന മൊബൈല്‍ ഹാന്‍ഡ്സെറ്റ് റിപയറിങ്, ഇന്റീരിയര്‍ ഡിസൈനിങ് പരിശീലന പരിപാടികളിലേക്ക് അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രം. ഫോണ്‍ 0474 2748395, 9446675700.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close