IDUKKI

അന്താരാഷ്ട്ര വനിതാ ദിനം: ജില്ലാതല പരിപാടി സംഘടിപ്പിച്ചു

വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ അന്താരാഷ്ട്ര വനിതാ ദിനാചരണ പരിപാടി സംഘടിപ്പിച്ചു. ‘ ലിംഗ സമത്വത്തിനായുള്ള നവീകരണവും സാങ്കേതികവിദ്യയും ‘ എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ പരിപാടിയും നടന്നു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സബ് കളക്ടര്‍ അരുണ്‍ എസ് നായര്‍ മുഖ്യാതിഥിയായിരുന്നു. വനിത ശിശു വികസന വകുപ്പ് ജില്ലാ ഓഫീസര്‍ എസ് ഗീതാകുമാരി അദ്ധ്യക്ഷത വഹിച്ചു. ബോധവത്കരണ ക്ലാസുകള്‍ അസാപ് ജില്ലാ പ്രോഗ്രാം മാനേജര്‍ അഭിലാഷ് ബാബു നയിച്ചു. വനിതാ ശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന ‘ ധീര പദ്ധതി ‘ പ്രകാരം ആയോധന കല അഭ്യസിക്കുന്നവരുടെ പ്രകടനവും വേദിയില്‍ അരങ്ങേറി. പെണ്‍കുട്ടികളില്‍ സ്വയം സുരക്ഷ ഉറപ്പാക്കുകയും ആത്മവിശ്വാസം വളര്‍ത്തുകയുമാണ് ധീര പദ്ധതിയുടെ ലക്ഷ്യം. കരാട്ടെ, തായ്‌ക്വോണ്ടോ എന്നീ ആയോധന കലകളാണ്പദ്ധതി പ്രകാരം അഭ്യസിപ്പിക്കുന്നത്. ഡെപ്യൂട്ടി കളക്ടര്‍ ദീപ കെ.പി, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ രമ പികെ, വനിത സംരക്ഷണ ഓഫീസര്‍ പ്രമീള എ.എസ്, വനിത ശിശു വികസന വകുപ്പ് ജൂനിയര്‍ സൂപ്രണ്ട് അനന്ദലക്ഷ്മി എസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close