ALAPPUZHA
രാഷ്ട്രപതി ജില്ലയിൽ എത്തി

ആലപ്പുഴ: ഇന്ത്യയുടെ പ്രഥമപൗര രാഷ്ട്രപതി ദ്രൗപദി മുർമു കൊല്ലം വള്ളിക്കാവിലുള്ള അമൃതാനന്ദമയീമഠം സന്ദർശനത്തിന്റെ ഭാഗമായി ജില്ലയിൽ എത്തി. രാവിലെ 9.02 ഓടെയാണ് രാഷ്ട്രപതിയുൾപ്പെടെയുള്ള സംഘം മൂന്ന് ഹെലിക്കോപ്ടറുകളിലായി കായംകുളത്തെ എൻ.ടി.പി.സി. മൈതാനത്തെ ഹെലിപാടിൽ ഇറങ്ങിയത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, രമേശ് ചെന്നിത്തല എം.എൽ.എ., ജില്ല കളക്ടർ വി.ആർ. കൃഷ്ണതേജ, ജില്ല പോലീസ് മേധാവി ചൈത്ര തെരേസ ജോൺ എന്നിവർ ചേർന്നാണ് രാഷ്ട്രപതിയെ സ്വീകരിച്ചത്. സ്വീകരണത്തിന് ശേഷം രാഷ്ട്രപതി വാഹന വ്യൂഹത്തിൽ വള്ളിക്കാവിലേക്ക് യാത്രതിരിച്ചു.