ALAPPUZHATeacher

പള്ളിപ്പാട് ഗവണ്‍മെന്റ് ഐ.ടി.ഐ: ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

ആലപ്പുഴ: പള്ളിപ്പാട് ഗവണ്‍മെന്റ് ഐ.ടി.ഐ.യിലെ എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒരു ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്ര്ക്ടറെ നിയമിക്കുന്നു. 

യോഗ്യത: എം.ബി.എ./ ബി.ബി.എയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും. അല്ലെങ്കില്‍ സോഷ്യോളജി, സോഷ്യല്‍ വെല്‍ഫയര്‍, ഇക്കണോമിക്സ് എന്നിവയിലുള്ള ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും. അല്ലെങ്കില്‍ ബിദുരം/ ഡിപ്ലോമയും ഡി.ജി.ഇ.ടി. സ്ഥാപനങ്ങളിലെ എംപ്ലോയബിലിറ്റി സ്‌കില്‍സില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും. 
പ്ലസ് ടു/ ഡിപ്ലോമ തലത്തില്‍ ഇംഗ്ലീഷും ബേസിക്ക് കംപ്യൂട്ടറും പഠിച്ചവര്‍ ആയിരിക്കണം.

താത്പര്യമുള്ളവര്‍ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം സെപ്റ്റംബര്‍ 28-ന് രാവിലെ 10.30 ഹരിപ്പാട് വെട്ടുവേനിയിലുള്ള ഓഫീസില്‍ അഭിമുഖത്തിനായി എത്തണം.

Related Articles

Back to top button
Close