ALAPPUZHA
കുഷ്ടരോഗാനിര്‍മാര്‍ജന പരിപാടി ജില്ലാതല സമാപനം

ആലപ്പുഴ: ജില്ലയിലെ കുഷ്ടരോഗാനിര്‍മാര്‍ജന പരിപാടിയുടെ സമാപന സമ്മേളനം എച്ച്. സലാം എം.ല്‍.എ. ഉദ്ഘാടനം ചെയ്തു. ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ ബീന രമേശ് ആധ്യക്ഷയായി. ഡോ. കെ. ആര്‍. രാജന്‍ ആരോഗ്യസന്ദേശം നല്‍കി. ഡോ. അരുണ്‍ ജേക്കബ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നഗരസഭ വൈസ് ചെയര്‍മാന്‍. പി.എസ്.എം. ഹുസൈന്‍, കൗണ്‍സിലര്‍ എ.എസ്. കവിത, ഡോ. ഫ്രഷി തോമസ്, ഡോ. കോശി പണിക്കര്‍, അരുണ്‍ലാല്‍, കെ.എ. ജസ്റ്റിന്‍, ലീന, ഡി.എല്‍.ഒ. ഡോ. അനു വര്‍ഗീസ്, എ.എല്‍.ഒ. ബേബി തോമസ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുഷ്ടരോഗാനിര്‍മാര്‍ജ്ജനം സാധ്യമോ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ ഡോ. എ. ആര്‍. ഷൈജു വിഷയം അവതരിപ്പിച്ചു. ജനുവരി 30-നാണ് പരിപാടി ആരംഭിച്ചത്.