ALAPPUZHA
അമ്പലപ്പുഴ വില്ലേജ് ഓഫീസില്‍ ജില്ല കളക്ടറുടെ മിന്നല്‍ സന്ദര്‍ശനം

ആലപ്പുഴ: അമ്പലപ്പുഴ വില്ലേജ് ഓഫീസില്‍ ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ മിന്നല്‍ സന്ദര്‍ശനം നടത്തി.
ഇന്നലെ (വ്യാഴം) രാവിലെ 11.30 ഓടെയാണ് കളക്ടര്‍ മുന്നറിയിപ്പില്ലാതെ വില്ലേജ് ഓഫീസില്‍ എത്തിയത്. ഓഫീസിന്റെ പ്രവര്‍ത്തനം പരിശോധിക്കാനാണ് അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയത്.
വില്ലേജ് ഓഫീസറോട് ജീവനക്കാരുടെ വിവരങ്ങള്‍ ചോദിച്ചറിയുകയും ഹാജര്‍ നില പരിശോധിക്കുകയും ചെയ്ത ശേഷമാണ് കളക്ടര്‍ മടങ്ങിയത്. വരും ദിവസങ്ങളിലും ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ അപ്രതീക്ഷിത പരിശോധന നടത്തുമെന്നും കളക്ടര്‍ അറിയിച്ചു.